ADVERTISEMENT

ഷാർജ ∙ ഷാർജ എമിറേറ്റിൽ ചെറിയ വാഹനാപകടം ഉണ്ടായാൽ ഇനി വിളിക്കേണ്ടത് പുതിയ ടോൾഫ്രീ നമ്പറിൽ (80092). എല്ലാ ദിവസവും 24 മണിക്കൂറും സേവനം ലഭിക്കും. റാഫിദ് ആപ്പിലും സേവനം തേടാം. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നമ്പർ പുറത്തിറക്കിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു.

ഷാർജ പൊലീസുമായി സഹകരിച്ച് റാഫിദ് ഓട്ടമോട്ടീവ് സൊല്യൂഷൻസ് സേവനത്തിനു മേൽനോട്ടം വഹിക്കും. ചെറിയ അപകടത്തിൽപെട്ട വാഹനങ്ങളും അപകടസ്ഥലവും പരിശോധിച്ച് റാഫിദ് തുടർ നടപടി സ്വീകരിക്കും. ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി, റാഫിദ് ചീഫ് ഓഫിസർ അഹമ്മദ് ജുമാ അൽ മുഷറഖ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുതിയ നമ്പർ പുറത്തിറക്കിയത്. ഇന്ധം തീർന്ന് വഴിയിൽ കുടുങ്ങിയവർക്ക് ഇന്ധനവുമായി റാഫിദ് എത്തും. ടയറും ബാറ്ററിയുമെല്ലാം പണിമുടക്കിയാലും അവ മാറ്റിസ്ഥാപിക്കാനും റാഫിദിന്റെ സഹായം തേടാം. ഉപഭോക്താക്കൾക്ക് വേഗത്തിൽ മികച്ച സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം.

English Summary:

Sharjah Allocates 80092 for Reporting Minor Traffic Accidents

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com