സുരക്ഷിത നഗരം: മുന്നിൽ അജ്മാൻ; പാതിരാത്രിയിലും പേടി വേണ്ട

Mail This Article
അജ്മാന്‍ ∙ രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ യുഎഇയിൽ ഏറ്റവും സുരക്ഷിതം അജ്മാന്‍. യുഎൻ സെന്റർ ഫോർ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
98.5 ശതമാനം പേരും അജ്മാൻ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു. അതേസമയം, എമിറേറ്റിൽ 99.6 ശതമാനം താമസക്കാർക്കും പൊതുവെ സുരക്ഷിതത്വമുണ്ടെന്ന് അജ്മാൻ പൊലീസിന്റെ എക്‌സിലെ പോസ്റ്റ് പറയുന്നു. 2023ലെ നമ്പിയോ ഡോട്ട് കോം റിപ്പോർട്ടിലും അജ്മാൻ ആഗോളതലത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ അബുദാബിക്കായിരുന്നു ഒന്നാം സ്ഥാനം.
സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്ക് അനുയോജ്യമായ കേന്ദ്രമായി യുഎഇയുടെ ആഗോള സ്ഥാനം ഉറപ്പിക്കുന്നതാണ് റേറ്റിങ്ങുകൾ. ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമിയാണ് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയും.