കണ്ണൂർ സ്വദേശിനി അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; ഗുരുതരാവസ്ഥയിലുള്ള ഭർത്താവ് കസ്റ്റഡിയിൽ

Mail This Article
×
അബുദാബി∙ മലയാളി യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം.
അതേസമയം, ഭർത്താവിനെയും കൈ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിലാണുള്ളത്. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
Authorities in Abu Dhabi are investigating the death of a Malayali woman. Her husband is hospitalized in critical condition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.