ADVERTISEMENT

റിയാദ്∙  ഫിലിപ്പിനോ സയാമീസ് ഇരട്ടകളായ അക്കീസ, ആയിശ എന്നിവരെ വിജയകരമായി വേർപ്പെടുത്തിയെന്നും ശസ്​ത്രക്രിയ വിജയകരമാണെന്നും മെഡിക്കൽ ടീം തലവൻ ഡോ. അബ്​ദുല്ല അൽ റബീഅ പറഞ്ഞു.  ഇരുവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. റിയാദിൽ നാഷനൽ ഗാർഡ് മന്ത്രാലയത്തിന്​ കീഴിലെ കുട്ടികൾക്കായുള്ള കിങ്​ അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെയാണ്​ മെഡിക്കൽ ടീം തലവൻ ഡോ. അബ്​ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ ഫിലിപ്പിനോ സയാമീസുകളുടെ ശസ്​ത്രക്രിയ ആരംഭിച്ചത്​.​

അഞ്ച്​ ഘട്ടങ്ങളിലായി 5മണിക്കൂർ സമയമെടുത്താണ് ശസ്​ത്രക്രിയ പൂർത്തിയായത്​. കൺസൾട്ടന്‍റ് ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫും, അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിങ് സ്പെഷ്യാലിറ്റികളും ഉൾപ്പെടുന്ന 25 പേരടങ്ങുന്ന മെഡിക്കൽ സംഘമാണ്​ ശസ്​ത്രക്രിയ നടത്തിയത്​. ഇവർക്ക്​ പുറമെ പത്ത്​ പ്രമുഖ വനിത ഡോക്​ടർമാരുമുണ്ടായിരുന്നു.

ആറ്​ മാസം പ്രായവും18 കിലോഗ്രാം ഭാരവുമുള്ള ഇവരെ മേയ് അഞ്ചിനാണ്​ സൽമാൻ രാജാവിന്‍റെ നിർദേശ പ്രകാരം സൗദിയിലെത്തിച്ചത്. ഫിലിപ്പൈൻസിൽ നിന്നുള്ള സയാമീസ്​ ഇരട്ടകളുടെ രണ്ടാമത്തെ ശസ്​ത്രക്രിയയാണിത്​. സയാമീസ്​ ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്​ത്രക്രിയ പരമ്പരയിലെ 61-ാമത്തെതുമാണ്​.

English Summary:

Conjoined twins successfully separated by surgery in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com