ADVERTISEMENT

ദുബായ് ∙ യുഎഇയിൽ താപനില 50നോട് അടുക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യാത്രയ്ക്കു മുൻപ് സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കണം. ടയറുകൾ, ബ്രേക്കുകൾ, എസി സംവിധാനങ്ങൾ, ബാറ്ററികൾ, ലൈറ്റുകൾ, വൈപ്പറുകൾ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. 

ആവശ്യത്തിന് ഇന്ധനവും വെള്ളവും ഉണ്ടെന്നും ചോർച്ച ഇല്ലെന്നും ഉറപ്പുവരുത്തണം. സുരക്ഷിത വേനൽക്കാലം എന്ന പ്രമേയത്തിൽ നടക്കുന്ന ബോധവൽക്കരണത്തിലാണ് ആർടിഎ ഇക്കാര്യം ഓർമിപ്പിച്ചത്. 

ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, സമൂഹമാധ്യമങ്ങൾ, കാർ ഷോറൂമുകൾ, ഷോപ്പിങ് മാളുകൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇതുസംബന്ധിച്ച ബോധവൽക്കരണം നടത്തിവരുന്നതെന്ന് ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ട്രാഫിക് എക്സിക്യൂട്ടിവ് ഡയറക്ടർ ബദർ അൽ സിരി പറഞ്ഞു. നിസ്സാര ലാഭം നോക്കി നിലവാരമില്ലാത്ത ടയർ ഉപയോഗിച്ചാൽ കടുത്ത ചൂടിൽ പൊട്ടി അപകടമുണ്ടാകാം. ടയറുകളിലെ വായു മർദം കുറഞ്ഞാലും കൂടിയാലും അപകടമുണ്ടാകും.

English Summary:

Summer: Dubai Roads and Transport Authority issued safety guidelines for Drivers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com