ADVERTISEMENT

തിരുവനന്തപുരം ∙ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ വിജയം പ്രവാസി കൂട്ടായ്മയുടെ കൂടി വിജയമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് - ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ഒഐസിസി ഇൻകാസ് പ്രവർത്തകർ പ്രത്യേക പ്രചരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരമാവധി പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാനും കഴിഞ്ഞു. പ്രവാസികളെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് എൽഡിഎഫിന്റെ പരാജയം. 

തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് തിരിച്ചറിവുണ്ടാകാതെ ലോക കേരളസഭ സംഘടിപ്പിക്കുവാനുള്ള തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിപക്ഷം കൂടുതൽ ശക്തമായതോടെ മോദിയുടെ ഗർവ് ഇനി വില പോകില്ല. പ്രവാസി പ്രശ്നങ്ങൾ കൂടുതലായി സഭയിൽ ഉന്നയിക്കാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നൽകുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

English Summary:

Kumbalath Sankarapillai: Success of the UDF

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com