ഏകീകൃത സാമ്പത്തിക ലൈസൻസുമായി അബുദാബി

Mail This Article
×
അബുദാബി ∙ ഫ്രീ സോൺസ് കൗൺസിലുമായി സഹകരിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് ഏകീകൃത സാമ്പത്തിക ലൈസൻസിന് തുടക്കം കുറിച്ചു. സ്വതന്ത്രവ്യാപാര മേഖല ഉൾപ്പെടെ എമിറേറ്റിൽ സാമ്പത്തിക ലൈസൻസുകൾക്കായുള്ള നടപടികൾ ഏകീകൃതമാകും. നിക്ഷേപകർക്ക് ലൈസൻസ് നടപടികൾ ഡിജിറ്റലായി അതിവേഗം നടപടികൾ പൂർത്തിയാക്കാം.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് സാമ്പത്തിക ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്തം. എമിറേറ്റിന്റെ സാമ്പത്തിക വൈവിധ്യത്തിൽ ഫ്രീസോണുകൾ പങ്കുവഹിക്കുന്നുണ്ടെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും ഫ്രീ സോൺ കൗൺസിലിന്റെയും ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി പറഞ്ഞു.
English Summary:
Abu Dhabi launches Unified Economic Licence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.