അവാർഡ് വിതരണം ചെയ്തു

Mail This Article
ദുബായ് ∙ സർ സയ്യദ് കോളജ് തളിപ്പറമ്പ അലുംനി ഫോറം (സ്കോട്ട) യു എ ഇ ചാപ്റ്ററിന്റെ നൗഷാദ് മെമ്മോറിയൽ അച്ചീവേഴ്സ് അവാർഡുകൾ വിതരണം ചെയ്തു. വിവിധ ബോർഡ് പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്കും സാമൂഹിക പ്രവർത്തനത്തിന് യുഎഇ ഗോൾഡൻ വീസ ലഭിച്ച സ്കോട്ട അംഗം സി. പി. ജലീലിനും പൂർണ ഭുജാംഗാസനത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഹയ ഫാത്തിമ നിഹാസിനും മൊമെന്റോയും ഉപഹാരങ്ങളും നൽകി ആദരിച്ചു.
പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് മെമ്പർ അഹ്‌മദ് അൽ സാബി മുഖ്യാഥിതിയായിരുന്നു. സർ സയ്യദ് കോളജ് റിട്ടയേർഡ് പ്രഫസർമാരായ സഹീദ്, ഷീലാമ്മമാത്യു, വ്യവസായി ഫാറൂഖ്, സ്കോട്ട സ്ഥാപക പ്രസിഡന്റ് കെ. എം. അബ്ബാസ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സി. പി. മൻസൂർ, ട്രഷറർ ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഷംഷീർ, ഒ. ടി. ഷാജഹാൻ, ജെയിംസ്, ടി. വി. ഹാഷിം, സാലി, അൽതാഫ്, മുസ്തഫ കുറ്റിക്കോൽ, ഷക്കീൽ അഹമ്മദ്, ജുനൈദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.