ADVERTISEMENT

ദുബായ്∙ യുവനടൻ അനൂപ് കൃഷ്ണൻ അരമണിക്കൂർ ദൈർഘ്യമുള്ള പ്രണയചിത്രമായ  കൺമഷിയുമായി യുഎഇയിലെത്തി. അഭിനയത്തോടൊപ്പം സഹസംവിധായകനായും ടെലിവിഷൻ അവതാരകനായും പ്രശസ്തനായ പാലക്കാട് സ്വദേശിയായ അനൂപ്, തെയ്യം, നാഗക്കളം എന്നീ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയചിത്രമാണ് കൺമഷി. ഒരു സിനിമയെ ചുരുക്കി ചലച്ചിത്രോത്സവങ്ങൾക്കായി ഹ്രസ്വചിത്രമൊരുക്കിയതെന്ന്അനൂപ് പറയുന്നു. പക്ഷേ, പപതിഞ്ഞ താളത്തിലല്ലാതെ, സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്.

കൺമഷി ഇതിനകം പത്തോളം ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും രാജ്യാന്തര അവാർഡുകൾ അടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അബുദാബിയില്‍ താമസിക്കുന്ന അഞ്ജലി മുകുന്ദമാണ് ചിത്രത്തിന് ഗാനം രചിച്ച് സംഗീതം പകർന്നത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചതും അഞ്ജലി തന്നെ. ആദ്യം പാട്ടായി മാത്രം ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്ന കഥ പിന്നീട് ഹ്രസ്വചിത്രമാക്കി മാറ്റുകയായിരുന്നു. ഷിഹാബ് ഓങ്ങല്ലൂരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ഇന്ന് ദുബായിൽ നടന്ന പ്രിമിയർ ഷോയിൽ പങ്കെടുത്തവരെല്ലാം ചിത്രത്തിന്‍റെ മികവിൽ അനൂപിനെ അഭിനന്ദിച്ചു.

anoop-krishnan-kanmashi

∙ സിനിമാ, സീരിയൽ നടൻ, അവതാരകൻ, സംവിധായകൻ
ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, പ്രെയ്സ് ദ് ലോർ‍ഡ് തുടങ്ങിയ ചിത്രങ്ങളിൽ മുഖം കാണിച്ചു സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച അനൂപ് 2016 ഇഷ്ടി എന്ന സംസ്കൃത ചിത്രത്തിലാണ്  ആദ്യമായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലചന്ദ്രമേനോന്‍റെ ഞാൻ സംവിധാനം ചെയ്യുന്നു എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനസഹായിയായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് കോണ്ടസ, സർവോപരി പാലക്കാരൻ, ഭഗവാൻ ദാസന്‍റെ രാമരാജ്യം, ചന്ദ്രനും പൊലീസും തുടങ്ങി ഏറ്റവുമൊടുവിൽ പണി  എന്ന ചിത്രങ്ങളിലും അഭിനയിച്ചു. എങ്കിലും ഈ പാലക്കാട് പട്ടാമ്പി സ്വദേശിയുടെ മുഖം പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയത് സീതാകല്യാണം എന്ന സീരിയലിലെ നായക കഥാപാത്രത്തിലൂടെയാണ്. ടെലിവിഷൻ പരിപാടികളിൽ അവതാരകനായി നേരത്തെയും ദുബായിലെത്തിയിട്ടുണ്ട്. പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അനൂപ് പറഞ്ഞു.

English Summary:

Anoop Krishnan's Performance in the Film "Kanmashi" Garners Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com