ADVERTISEMENT

അബുദാബി ∙ ബലിപെരുന്നാൾ ആഘോഷമാക്കാൻ യുഎഇയിൽ കലാവിരുന്നും സംഗീത കച്ചേരിയും വെടിക്കെട്ടും. അംഗീകൃത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാന കലാപരിപാടികൾ അരങ്ങേറുന്നത്. യുഎഇ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരിയും നഗരത്തിലുടനീളം വെടിക്കെട്ടും ഒരുക്കുന്നുണ്ട്. യുഎഇയിൽ ഇന്നലെ മുതൽ 18 വരെയാണ് പെരുന്നാൾ അവധി.

∙ പെരുന്നാൾ നിലാവ് ഇന്നു വൈകിട്ട് 7ന് കെഎസ്‍സിയിൽ
അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പെരുന്നാൾ നിലാവ് ഇന്നു വൈകിട്ട് 7ന് കെഎസ്‍സി ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും ഗായിക ജസ്‍ലി സലിമും നേതൃത്വം നൽകും. ഇതോടനുബന്ധിച്ച്  കെഎസ്‍സിയുടെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും നടക്കും.

eid-eshal-nilavu

∙ ഇശൽ നിലാവ് ഇന്ന് 7.30ന് ഇന്ത്യൻ ഇസ്​ലാമിക് സെന്ററിൽ
അബുദാബി ഇന്ത്യൻ ഇസ്​ലാമിക് സെന്‍റർ സംഘടിപ്പിക്കുന്ന ഈദ് ഇശൽ നിലാവ് ഇന്നു വൈകിട്ട് 7.30ന് സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കും. ഗായകരായ ആഫിസ് കാപ്പാട്, ആദിൽ അത്തു എന്നിവർ നയിക്കുന്ന സംഗീത, നൃത്ത, ഹാസ്യ പരിപാടികളായിരിക്കും പ്രധാന ആകർഷണം.

∙ ഈദ് അൽ അദ്ഹ 17ന് ഉച്ചയ്ക്ക് 12ന്  ഐഎസ്‍സിയിൽ
അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന ഈദ് അൽ അദ്ഹ ആഘോഷം നാളെ ഉച്ചയ്ക്ക് 12ന് സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഗാനമേളയും വിഭവസമൃദ്ധമായി സദ്യയും ഒരുക്കിയിട്ടുണ്ട്. ഐഎസ്‍സി മ്യൂസിക് ക്ലബ് ആണ് പരിപാടിക്കു നേതൃത്വം നൽകുന്നത്.

amf-fiesta

∙ 17ന് എഎംഎഫ് ഫിയസ്റ്റ ഇന്ത്യൻ ഇസ്​ലാമിക് സെന്ററിൽ
അബുദാബി മലയാളി ഫോറം സംഘടിപ്പിക്കുന്ന എഎംഎഫ് ഫിയസ്റ്റ നാളെ (17) വൈകിട്ട് 4ന് അബുദാബി ഇന്ത്യന്‍ ഇസ്​ലാമിക്  സെന്ററിൽ ആരംഭിക്കും.  4ന് നൃത്ത മത്സരവും 5.30ന് പാചക മത്സരവും കഴിഞ്ഞ് 7 മുതലാണ് നൃത്ത, സംഗീത, ഹാസ്യ മേള ആരംഭിക്കുക. നടി അന്നാ രാജന്‍ (ലിച്ചി) മുഖ്യാഥിതിയായിരിക്കും. ഗായകരായ ഫാ. സെവാരിയോസ്, സിന്ധു പ്രേംകുമാര്‍, ഇസ്മായില്‍ തളങ്കര, ഇമ്രാന്‍ ഖാന്‍, സിയ ജാസ്മിന്‍ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറും.

eid-hungama

∙ ഈദ് ഹംഗാമ 18ന് വൈകിട്ട് 6.30ന്
ഇന്ത്യൻ ഇസ്​ലാമിക്  സെന്റർ ബിയോണ്ട് ബൗണ്ടറീസ് ഇവന്റ്സ് സംഘടിപ്പിക്കുന്ന ഈദ് ഹംഗാമ 18ന് വൈകിട്ട് 6.3ന് ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഗായകരായ ജിതിൻ രാജ്, നന്ദ, ദിഷ, ഷാക്കി, ദേവനാരായണൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.

ഇവരോടൊപ്പം യുഎഇയിലെ ഗായകരായ നസ്മിജ ഇബ്രാഹിം, അൻസർ വെഞ്ഞാറമൂട്, നജ്‌മീർ കാലിക്കറ്റ്, റാഫി പെരിഞ്ഞനം, നിദ ഹാരിസ് എന്നിവരും ചേരും. പാട്ടിന് അകമ്പടിയേകി നൃത്തപരിപാടികളും ഒരുക്കിയിട്ടുണ്ട്.

വെടിക്കെട്ട് ഇന്ന്: അബുദാബി കോർണിഷ് രാത്രി 9ന്
മദീനാ സായിദ്: പബ്ലിക് പാർക്ക് രാത്രി 9
അൽദഫ്ര: അൽമിർഫ അൽദഫ്ര രാത്രി 9
അൽഐൻ: ഹസ്സ ബിൻ സായിദ് സ്റ്റേഡിയം രാത്രി 9

English Summary:

Organizations in UAE to Celebrate Eid al-Adha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com