നീന്തൽ അറിയാത്ത കുട്ടികൾ പൂളിൽ ഇറങ്ങേണ്ട: ഒമാനിൽ കര്‍ശന നിര്‍ദേശം

Mail This Article
×
മസ്‌കത്ത് ∙ നീന്തല്‍ അറിയാത്തവരുടെയും കുട്ടികളുടെയും മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍ശന നിര്‍ദേശവുമായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി. നീന്താന്‍ കഴിയാത്ത കുട്ടികളെ പൂളുകളില്‍ നിന്നും മറ്റും മാറ്റി നിര്‍ത്തണം. ഇവരെ തനിച്ചാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഫാം ഹൗസുകളില്‍ വെച്ചുള്‍പ്പടെ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നീന്തല്‍ കുളങ്ങള്‍, അരുവികള്‍, വെള്ളക്കെട്ടുകള്‍, വാദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷിതാക്കള്‍ അധിക ജാഗ്രത പാലിക്കണം. കുളം കമ്പി വേലി കെട്ടി സംരക്ഷിച്ചതാണെങ്കിലും കുട്ടികള്‍ അതിനിടയിലൂടെ നുഴഞ്ഞ് പോകും.
English Summary:
Civil Defence Warns Parents, Caregivers about Summertime Safety Amid Rise in Drownings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.