ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾക്കുള്ള വിലക്ക് നീക്കി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ഫിലിപ്പീൻസിലെ കുടിയേറ്റ തൊഴിലാളി വിഭാഗം അണ്ടർ സെക്രട്ടറി ബർണാഡ് ഒലലിയയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.

തൊഴിൽ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾക്ക് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതേ തുടർന്ന് ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് അവസരം ലഭിച്ചിരുന്നു. പുതിയ തീരുമാനം അനുസരിച്ച് ഗാർഹിക തൊഴിലാളികൾക്ക് വീസ നൽകുന്നത് പുനരാരംഭിക്കും. നേരത്തെ കുവൈത്തിൽ ജോലി ചെയ്തിരുന്നവർക്കാണ് മുൻഗണന.

English Summary:

Philippines lifts ban on deploying domestic workers to Kuwait

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com