‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ ക്യാംപെയ്ന് സിംഗപ്പൂരിന്റെ പുരസ്കാരം

Mail This Article
×
ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫഴ്സിന്റെ (ജിഡിആർഎഫ്എ) പൊതുജന ബോധവൽക്കരണ ക്യാംപെയിന് സിംഗപ്പൂർ ഗവൺമെന്റ് മീഡിയ കോൺഫറൻസ് പുരസ്കാരം.
ദുബായിലെ വീസ സേവനങ്ങളും മറ്റു താമസ കുടിയേറ്റ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതിനു ‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ എന്ന പേരിൽ പൊതു സ്ഥലങ്ങളിൽ ജിഡിആർഎഫ്എ നടത്തുന്ന ക്യാംപെയ്നാണ് പുരസ്കാരം നേടിയത്. ജിഡിആർഎഫ്എ ദുബായ് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ നജ്‌ല ഒമർ അൽ ദൗഖി പുരസ്കാരം ഏറ്റുവാങ്ങി.
English Summary:
Singapore Government Media Conference Award for GDRFA Public Awareness Campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.