ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സൈനിക യൂണിഫോമുകള്‍ വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി. ഇവിടെ പ്രത്യേക സുരക്ഷാ സമിതി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. സൈനിക യൂണിഫോമുകളില്‍ സ്ഥാപിക്കാനുള്ള 1,500 ഓളം നിയമ വിരുദ്ധ സൈനിക മുദ്രകള്‍ ഇവിടെനിന്ന് കണ്ടെടുത്തു. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം, വാണിജ്യ മന്ത്രാലയം, റിയാദ് പൊലീസ്, ജവാസാത്ത്, ദേശീയ സുരക്ഷാ ഏജന്‍സി, റിയാദ് ഗവര്‍ണറേറ്റ്, റിയാദ് ലേബര്‍ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്.

സൈനിക യൂണിഫോം നിര്‍മാണ, വില്‍പന കേന്ദ്രങ്ങളിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും പ്രത്യേക സുരക്ഷാ സമിതി രൂപീകരിച്ചിട്ടുണ്ട്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെയും ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് റെയ്ഡ് നടക്കുന്നത്.

English Summary:

A Group Making Fake Military Uniforms was Arrested in Riyadh

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com