ADVERTISEMENT

ദോഹ∙ ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ സാലിഹാജി ( സാലിച്ച ) (74 ) അന്തരിച്ചു . കാസർകോട്  ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ ബേക്കൽ സ്വദേശിയാണ് . കുറച്ചു കാലമായി  അസുഖത്തെ തുടർന്ന്  ചികിത്സയിലായിരുന്ന സാലിഹാജിക്ക്  ഇന്ന്  പുലർച്ചെ ഖത്തർ ഹമദ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത് .

എഴുപതുകളിൽ കടൽ മാർഗം  ഖത്തറിലെത്തിയ സാലിഹാജി കഴിഞ്ഞ 54 വർഷമായി  ഖത്തറിലെ വസ്ത്ര  വ്യാപാര മേഖലയിലും  സാമൂഹിക രംഗത്തും  നിറസാന്നിധ്യമായിരുന്നു . ബോംബെ സിൽക്‌സ് , ലെക്സസ്  ടൈലറിം‌‌ങ് , സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ എന്നീ സ്ഥാപങ്ങളുടെ ചെയർമാൻ  ആയിരുന്നു . ചെറുപ്രായത്തിൽ തന്നെ ഖത്തറിലെത്തിയ സാലിഹാജി സ്വപ്രയത്നത്തിലൂടെ വ്യാപാര മേഖലയിൽ ശക്തമായ സാന്നിധ്യമായി മാറി .കെ എം സി സി  കാസർകോട് ജില്ല പ്രസിഡന്‍റ് , സംസ്ഥാന  ഉപദേശക സമിതി അംഗം  എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്നു .

ഭാര്യ  മുംതാസ് യു .വി. ഏകമകൾ  ജാഫ്നത്, ജാമാതാവ് മുഹമ്മദ് സമീർ ബദറുദ്ധീൻ. അലിഷ, ജിയ എന്നിവർ കൊച്ചുമക്കളാണ് . മൃതദേഹം  ഖത്തർ  അബൂഹമൂർ  ഖബർസ്ഥാനിൽ  ഇന്ന് രാത്രി ഏഴുമണിക്ക്  സംസ്കരിക്കുമെന്ന് ബന്ധപെട്ടവർ  അറിയിച്ചു . ഇന്ന്  മഗ്‌രിബ് നമ്സക്കനന്തരം  അബൂഹമൂർ  പള്ളിയിൽ  സാലി ഹാജിക്ക്  വേണ്ടിയുള്ള  മയ്യത്ത് നമസ്ക്കാരം  നടക്കും.

English Summary:

Malayali Business Leader Bekal Salihaji Passes Away in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com