ADVERTISEMENT

ദോഹ ∙ തുറമുഖ ഗതാഗത രംഗത്ത് മുന്നേറ്റവുമായി ഖത്തർ. ഈ വർഷം ആദ്യ പാതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഖത്തറിലെ  മൂന്നു തുറമുഖങ്ങളായ ഹമദ് തുറമുഖം, ദോഹ തുറമുഖം, റുവൈസ് തുറമുഖം എന്നിവയിലൂടെ ജനുവരി മുതൽ ജൂൺ വരെ നടന്ന ഇറക്കുമതിയുടെയും കയറ്റുമതിയുടെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ പന്ത്രണ്ടു ശതമാനം വളർച്ച ഈ വർഷം കൈവരിച്ചതായി കണക്കാക്കുന്നത് .

വിവിധ ഇനം വാഹങ്ങൾ വഹിച്ചുകൊണ്ടുള്ള വെസ്സൽസുകളുടെ എണ്ണത്തിൽ 39 ശതമാനം വളർച്ചയാണ്  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം ആദ്യപകുതിയിൽ രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 1323 വെസ്സൽസാണ് ഖത്തറിന്റെ മൂന്നു തീരങ്ങളിലുമായി ജൂൺ വരെ എത്തിയത്. അതേസമയം, പൊതു ചരക്ക് കയറ്റുമതി 931,465 ടൺ ആയിരുന്നു, ഈ  കാലയളവിൽ തുറമുഖങ്ങൾ 55,944 റോൾ-ഓൺ റോൾ-ഓഫ് യൂണിറ്റുകളും 358,201 കന്നുകാലികളും 171,158 ടൺ നിർമ്മാണ സാമഗ്രികളും കൈകാര്യം ചെയ്തു.

ലോകവ്യാപാരത്തിലേക്കുള്ള ഖത്തറിന്റെ പ്രധാന കവാടമായ ഹമദ് തുറമുഖം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായി കാണാക്കപ്പെടുന്നു. പ്രതിവർഷം 7.5 ദശലക്ഷം സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഹമദ് തുറമുഖത്തിനുണ്ട്. ഖത്തർ നാഷനൽ വിഷൻ 2030 ലെ ഏറ്റവും പ്രധാനപ്പെട്ട ദീർഘകാല പദ്ധതികളിലൊന്നാണിത്. 

English Summary:

Qatar Ports see 12% Jump in Container Volumes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com