വാദി അല്‍ മആവിലില്‍ പുതിയ സൂഖ് വരുന്നു

Mail This Article
മസ്‌കത്ത്∙ വാദി അല്‍ മആവില്‍ വിലായത്തില്‍ പുതിയ മാര്‍ക്കറ്റ് ഒരുങ്ങുന്നു. പരമ്പരാഗത സൂഖുകളുടെ മാതൃകയില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റിന്‍റെ 65 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായതായും ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.
തെക്കന്‍ ബാത്തിന ഗവര്‍ണറുടെ ഓഫിസിന് കീഴില്‍ ഒരുങ്ങുന്ന പദ്ധതി ഏകദേശം 16,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 3,19,000 റിയാല്‍ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. 27 ഷോപ്പുകള്‍, കഫേകള്‍, മസ്ജിദ്, പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടുന്നു. മരങ്ങള്‍ നട്ടുപിടിപ്പിച്ച പ്രദേശങ്ങള്‍, ഒന്നിലധികം ഇരിപ്പിടങ്ങള്‍, വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള വിവിധ സേവനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. ബര്‍ക, നഖല്‍ തുടങ്ങിയ അയല്‍ വിലായത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന ഒരു സാമ്പത്തിക കേന്ദ്രമായി മാര്‍ക്കറ്റ് മാറും. എയര്‍ കണ്ടീഷനിങ്ങും മറ്റ് ഉപഭോക്തൃ സൗഹൃദ സേവനങ്ങളും ഉള്‍ക്കൊള്ളുന്ന മീന്‍ മാര്‍ക്കറ്റും ഇതിന് സമീപം ഉണ്ടാകും. പുതിയ മാര്‍ക്കറ്റ്, ഫ്രൈഡേ മാര്‍ക്കറ്റ്, മത്സ്യം, പഴം, പച്ചക്കറി മാര്‍ക്കറ്റുകള്‍ എന്നിവ ഒരു സ്ഥലത്ത് സ്ഥാപിക്കുന്നത് വാദി അല്‍ മആവിലിന്‍റെയും സമീപ പ്രദേശങ്ങളുടെയും സാമ്പത്തിക നിയല മെച്ചപ്പെടുത്തും.