സൗദി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 3 മുതൽ 17 വരെ

Mail This Article
×
ജിദ്ദ ∙ സൗദി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 3 മുതൽ 17 വരെ റിയാദിൽ നടക്കുമെന്ന് സൗദി ഗെയിംസ് സംഘാടക സമിതി അറിയിച്ചു. ഇതിനായി ജൂലൈ 17 മുതൽ ജൂലൈ 31 വരെ പെർഫോമൻസ് ട്രയൽസ് നടക്കും.
കഴിഞ്ഞ പതിപ്പിൽ ഏകദേശം 750 മില്യൻ റിയാൽ സാമ്പത്തിക മുന്നേറ്റം രേഖപ്പെടുത്തുകയും മൊത്തം സമ്മാനത്തുക 260 ദശലക്ഷത്തിലധികം കവിയുകയും ചെയ്തു.
31 മത്സര ലൊക്കേഷനുകളിലായി 50,000-ലധികം കാണികളുടെ സാന്നിധ്യമാണ് കഴിഞ്ഞ ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്. കാഴ്ചക്കാരുടെ എണ്ണത്തിൽ രണ്ടാം പതിപ്പ് റെക്കോർഡ് സംഖ്യകൾ കൈവരിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സൗദി ഗെയിംസ് 432 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. അതേസമയം ടൂർണമെന്റിന്റെ മാധ്യമ കവറേജ് നൽകിയ എല്ലാ പ്രാദേശിക മാധ്യമങ്ങളും വിവിധ പ്ലാറ്റ്‌ഫോമുകളിൽ 361 ദശലക്ഷത്തിലധികം കാണികളെ രേഖപ്പെടുത്തി.
English Summary:
3rd Edition of Saudi Games to Kick off in October
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.