കേളി 'പ്രതീക്ഷ' പുരസ്‌കാര വിതരണോദ്ഘാടനം റിയാദിൽ നടന്നു

Mail This Article
റിയാദ് ∙ കേളി കലാസാംസ്കാരിക വേദിയുടെ 2023 - 24 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര (പ്രതീക്ഷ) വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം റിയാദിൽ നടന്നു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിർവഹിച്ചു.
കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് കേളി ട്രഷറർ ജോസഫ് ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം തരത്തിലും പ്ലസ്ടൂവിലും പഠിക്കുന്ന വിദ്യാർഥികളിൽ തുടർ പഠനത്തിന് അർഹത നേടിയവർക്കാണ് ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്ന കേളിയുടെ 'പ്രതീക്ഷ' പുരസ്കാരം.
രക്ഷധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ കുടുംബവേദി സെക്രട്ടറി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പത്ത് കുട്ടികൾ തങ്ങൾക്ക് ലഭിച്ച സമ്മാന തുക കേളി നടപ്പിലാക്കുന്ന കേരളത്തിലെ 'ഹൃദയപൂർവ്വം കേളി' ഒരു ലക്ഷം പൊതിച്ചോർ പദ്ധതിയിലേക്ക് സംഭാവന ചെയ്തു. പുരസ്‌കാര വിതരോണോദ്ഘാടന പരിപാടിയിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.