മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

Mail This Article
ദോഹ∙ രാജ്യാന്തരപരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ എഴുപതിലധികം കുട്ടികൾ പങ്കെടുത്തു. മൂന്ന് പ്രായ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ തനുശ്രീ രാഘവേന്ദ്ര,ഇഷ ധനൂൺ അരിമ്പ്രത്തൊടി, കൃഷ്ണ അശോക് കുമാർ എന്നിവർ ഒന്നാം സ്ഥാനവും, കാശിനാഥ് എസ് ആർ,അഥീന ഫിലിപ്പ് എന്നിവർ രണ്ടാം സ്ഥാനവും ഗൗരി റജി , തീർത്ഥ രേഷ്മ സൂരജ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനവും, പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സർട്ടിഫിക്കേറ്റ് വിതരണവും ഐ സി സി യിൽ വച്ച് നടന്ന സംസ്കൃതി ആർട്ട് എക്സിബിഷനിൽ വച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഐ എസ് സി പ്രസിഡന്‍റ് ഇ പി അബ്ദുറഹ്മാൻ, സംസ്കൃതി , മലയാളം മിഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. യുണൈറ്റഡ് നേഷൻസ് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിന് യു.എൻ.ഇ.പി യുടെ അനുമോദനങ്ങളും ലഭിച്ചു.
വാർത്ത: അനിഷ് വി എം