അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു

Mail This Article
×
ഷാർജ ∙ ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് അവധിക്കു പോയ പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം തിരൂർ ആലിങ്ങൽ സ്വദേശി ഫൈസലാണ് മരിച്ചത്. ഈ മാസം 2-ന് ഫൈസൽ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഫൈസല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഷാർജയിലെ അൽ ജുബൈൽ റസ്റ്ററന്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
English Summary:
Malayali expat Faisal died in a bike accident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.