മാർത്തോമ്മാ കോളജ് അലുംനി, ദോഹ ചാപ്റ്റർ 30-ാം വാർഷിക ദിനം ആഘോഷിച്ചു

Mail This Article
ദോഹ ∙ മാർത്തോമ്മാ കോളജ് അലുംനി, ദോഹ ചാപ്റ്ററിന്റെ 30-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. മാർത്തോമ്മാ കോളജ് പൂർവ വിദ്യാർഥിയും, യാക്കോബായ ഇടവക വികാരിയുമായ റവ. ഫാ. ഫെവിൻ ജോൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാർത്തോമ്മാ കോളജ് അലുംനി ദോഹ ചാപ്റ്ററിന്റെ പൂർവ്വ വിദ്യാർഥി സംഗമം കുടുംബത്തിനുള്ളിൽ ബന്ധം, വളർച്ച, മികവ് എന്നിവ വളർത്തിയെടുക്കാൻ അലുംനി കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്നും മാർത്തോമ്മാ കോളജിന്റെ പൈതൃകം ഉയർത്താനും ലോകത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താനും ദോഹ അലുംനിക്ക് സാധിക്കട്ടെയെന്ന് ഫാദർ ഫെവിന്‍ ജോൺ അഭിപ്രായപ്പെട്ടു. പരിപാടിയിൽ കോളജ് അലുംനി പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാ ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ ജേക്കബ് എം മാത്യു വാർഷിക കണക്കും അവതരിപ്പിച്ചു. കൾച്ചറൽ സെക്രട്ടറി സിബു ഏബ്രഹാം മീറ്റിങ്ങിന് സ്വാഗതവും വൈസ് പ്രസിഡന്റ് ഷീല സണ്ണി നന്ദിയും പറഞ്ഞു.

ഖത്തർ യൂണിവേഴ്സിറ്റി എൻവിയോണ്മെന്റ് സയൻസിൽ ബിരുദം നേടി ഖത്തർ അമീറിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ജോഷ് ജോൺ ജിജിന് ആദരവും പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും പരിപാടിയിൽ നടന്നു. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. കമ്മിറ്റി അംഗങ്ങളായ സിജു മോഹൻ. റോണി എബ്രഹാം, ജിജി ജോൺ, ജെൻസൺ എന്നിവർ നേതൃത്വം നൽകി.