ADVERTISEMENT

ദമാം∙  സമയക്രമം പാലിക്കാത്തതും, പലപ്പോഴും റദ്ദാക്കുന്നതും മൂലം പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന എയർ ഇന്ത്യയുടെ വിമാന സർവീസുകളെ രൂക്ഷമായി വിമർശിച്ച് നവയുഗം സാംസ്കാരികവേദി സൈഹാത്ത് യൂണിറ്റ് സമ്മേളനം . ഒരു പ്രഫഷനൽ കമ്പനിയെപ്പോലെ പെരുമാറി, ഉപഭോക്താക്കളോടുള്ള ഇത്തരം നിരുത്തരവാദപരമായ നടപടികൾ എയർ ഇന്ത്യ ഉടൻ അവസാനിപ്പിക്കണമെന്ന്  സൈഹാത്ത് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദല്ല സിഹാത്ത് നവയുഗം ഓഫിസ് ഹാളിൽ നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. ജയേഷ് രക്തസാക്ഷി പ്രമേയവും ജാവേദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹുസൈൻ സ്വാഗതം ആശംസിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ്, ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.

സൈഹാത്ത്  യൂണിറ്റ് ഭാരവാഹികളായി ഹുസൈൻ (രക്ഷാധികാരി), ജാവേദ് (പ്രസിഡന്‍റ്), വിപിൻ, അനീഷ് (വൈസ് പ്രസിഡന്‍റുമാർ), ജയേഷ് (സെക്രട്ടറി), നിവിൻ, ഇർഷാദ് (ജോയിന്‍റ് സെക്രട്ടറിമാർ), ഷമീം (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു. നവയുഗം നേതാക്കളായ വർഗ്ഗീസ്, രാജൻ കായംകുളം, റഷീദ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

English Summary:

Nava Yugam Cultural Center slams Air India's flight services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com