സൗദിയിൽ കഴിഞ്ഞ മാസം 600 ഫാക്ടറികളില്‍ പരിശോധന നടത്തി

Mail This Article
×
ജിദ്ദ ∙ ഗുണനിലവാര മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജൂണ്‍ മാസത്തില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 647 വ്യവസായശാലകളില്‍ വ്യവസായ, ധാതുവിഭവ മന്ത്രാലയം പരിശോധന നടത്തി. കിഴക്കന്‍ പ്രവിശ്യയില്‍ 178 ഉം റിയാദ് പ്രവിശ്യയില്‍ 169 ഉം മക്ക പ്രവിശ്യയില്‍ 148 ഉം അസീറില്‍ 46 ഉം അല്‍ഖസീമില്‍ 38 ഉം മദീനയില്‍ 24 ഉം ഹായിലില്‍ 17 ഉം ജിസാനില്‍ 12 ഉം തബൂക്കില്‍ 11 ഉം അല്‍ജൗഫില്‍ നാലും വ്യവസായശാലകളിലാണ് കഴിഞ്ഞ മാസം പരിശോധന നടത്തിയതെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയ വക്താവ് ജറാഹ് അല്‍ജറാഹ് പറഞ്ഞു.
മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനും ഫീല്‍ഡ് പരിശോധനകള്‍ തുടരുമെന്ന് ജറാഹ് അല്‍ജറാഹ് പറഞ്ഞു.
English Summary:
600 Factories were Inspected in Saudi Arabia Last Month
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.