കളിചിരികളുമായി ഇൻസൈറ്റ് സമ്മർ ക്യാംപിന് തുടക്കം
Mail This Article
×
അബുദാബി ∙ അവധിക്കാലത്ത് കളിയാരവങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ഇൻസൈറ്റ് സമ്മർ ക്യാംപിന് അബുദാബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ തുടക്കമായി. കലാകായിക, സാഹിത്യ, ശാസ്ത്ര മേഖലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ നീളുന്ന 10 ദിവസത്തെ ക്യാംപിന് ഇൻഫോസ്കിൽ ഡയറക്ടർ നസ്രിൻ ബാവയാണ് നയിക്കുന്നത്. എയർമാനിയാക്സ് സിഇഒ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് അബ്ദുറഹൂഫ് അഹ്സനി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള, വി.പി.കെ. അബ്ദുല്ല, ഷുക്കൂറലി കല്ലുങ്ങൽ, കബീർ ഹുദവി, സൂരജ് പ്രഭാകർ, ഹാഷിം ഹസ്സൻ കുട്ടി, ബി.സി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
English Summary:
Insight Summer Camp kicks off
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.