‘പാഥേയം ഡേ’ ആചരിച്ചു

Mail This Article
ദോഹ ∙ ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് നിർത്താനായി യൂത്ത് ഫോറം ‘പാഥേയം ഡേ’ ആചരിച്ചു. ഒൻപതു വര്ഷങ്ങളായി നടത്തിവരുന്ന പദ്ധതിയുടെ വിഭവ സമാഹരണവും വിതരണവുമാണ് വിവിധ സോണുകളുടെ നേതൃത്വത്തിൽ ’പാഥേയം ഡേ‘ ആയി നടത്തിയത്.
ദോഹ സോണിൽ നടന്ന വിഭവ സമാഹരണ ഉദ്ഘാടനം യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ദോഹ സോണൽ പ്രസിഡന്റ് മാഹിർ മുഹമ്മദിന് നൽകി നിർവഹിച്ചു. ദോഹ സോണൽ സെക്രട്ടറി അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റും ജനസേവനം കോർഡിനേറ്ററുമായ മുഹമ്മദ് താലിഷ് എന്നിവർ നേതൃതം നൽകി.
മദീന ഖലീഫ സോണിൽ നടന്ന വിഭവ സമാഹരണം യൂത്ത് ഫോറം കേന്ദ്ര സമിതിയംഗം എം. ഐ. അസ്‌ലം തൗഫീഖ് , വക്ര സോൺ പാഥേയം ഡേ ഉദ്ഘാടനം സോണൽ കൺവീനർ ജിഷിൻ സോണൽ , റയ്യാൻ സോൺ പാഥേയം വിഭവ സമാഹരണം മൈഥർ യൂണിറ്റ് പാഥേയം കോ-ഓർഡിനേറ്റർ സിറാജ്, തുമാമ സോണിലെ “ പാഥേയം ഡേ അൽ അഹ്‍ലി യൂണിറ്റ് വൈസ് പ്രസിഡന്റ് അസ്‌ഹർ എന്നിവർ ഉത്ഘാടനം ചെയ്തു.