ADVERTISEMENT

മസ്‌കത്ത് ∙ അജ്‌വ അല്‍ അശ്ഖറ ഫോറം രണ്ടാം എഡിഷന് നാളെ തുടക്കമാകും. ജൂലൈ 31 വരെ നടക്കന്ന പരിപാടിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് വേറിട്ട വിനോദങ്ങളാണ്. ആഘോഷപൂര്‍വ്വം ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ജഅലാന്‍ ബനീ ബൂ അലി വിലായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഫെസ്റ്റിവല്‍ പരിപാടികള്‍ അരങ്ങേറും. പൈതൃകം, വിനോദം, വിനോദസഞ്ചാരം, സംസ്‌കാരം തുടങ്ങിയ മേഖലകളുകളുയി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുക, തുടങ്ങിയവയായിരുന്നു ഉത്സവത്തിന്റെ പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ അല്‍ അശ്ഖറ ഫെസ്റ്റിവലില്‍ 2,20,000 ആളുകള്‍ പങ്കാളികളായിരുന്നു. ഇത്തവണയും കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുകയാണ് അധികൃതര്‍.

English Summary:

Second Edition of Ajwaa Al Ashkhara Forum will Begin Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com