ADVERTISEMENT

ദമാം ∙ തർക്കത്തെ തുടർന്ന് ഭാര്യയെ വഴിയിൽ ഉപേക്ഷിച്ചു. യുവതിയുടെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തി. കുവൈത്ത് സ്വദേശിനിയുടെ മൃതദേഹമാണ് സൗദിയിലെ  ജുബൈലിന് വടക്ക് മരുഭൂമിയില്‍ കണ്ടെത്തിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് അറിയിച്ചത്. സൗദിയിൽനിന്ന് കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ കാണാതായതായി ഭർത്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മടക്കയാത്രയ്ക്കിടെ ഭാര്യയുമായി തർക്കമുണ്ടായെന്നും ശുചിമുറിയിൽപോയ യുവതിയെ വാഹനത്തിൽ കയറ്റാതെ താൻ ഒറ്റയ്ക്ക് സ്വദേശത്തേക്ക് മടങ്ങിയെന്നുമാണ് യുവാവ് പൊലീസിനെ അറിയിച്ചത്. 

യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തി. സൗദി സുരക്ഷാ വകുപ്പുകളും കുവൈത്ത് സുരക്ഷാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജുബൈലിന് വടക്ക് മരുഭൂപ്രദേശത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു. 

dead-body
Image Credit : X/ @security_gov

യുവതി കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമികാന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. യുവതിയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Woman's Body Found in the Desert, Husband Left Wife on Road After an Argument

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT