ADVERTISEMENT

ദുബായ് ∙  ചിന്മയ ലിറ്ററേച്ചർ ക്ലബ്ബും (ചിന്മയ മിഷൻ കോളേജ് അലുംനി യുഎഇ ചാപ്റ്റർ) സമസ്യ യുഎഇ ടീമും (സുസമസ്യ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം) സംയുക്തമായി ദുബായിൽ സാഹിത്യസായാഹ്നമെന്ന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ പതിനാലിന് വൈകുന്നേരം അഞ്ചരമണിക്ക് അക്കാഫ് അസോസിയേഷൻ ഹാൾ ദുബായിലാണ് പരിപാടി നടക്കുക.  

എഴുത്തുകാരനായ ഇ.കെ ദിനേശന്റെ നേതൃത്വത്തിൽ ദീപ സുരേന്ദ്രന്റെ ആടണം പോൽ പാടണം പോൽ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച നടത്തും. ബിജു ജോസഫിന്റെ അദൃശ്യഭാവം എന്ന നോവലിന്റെയും, സിദ്ധീഖ് കോട്ടായിയുടെ കലക്കുവെള്ളത്തിലെ മാനത്തുകണ്ണികൾ എന്ന നോവലിന്റെയും കവർ പേജ് പ്രകാശനം രാധാകൃഷ്ണൻ മച്ചിങ്ങൽ നിർവഹിക്കും. ചടങ്ങിൽ ഇക്കൊല്ലത്തെ സുസമസ്യ സുവർണപ്രതിഭ അവാർഡ് നേടിയ ഫിനോസ് ചാന്ദിരകത്തിനെ ആദരിക്കും. 

English Summary:

sahithya-sangamam organized

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com