സാഹിത്യമത്സരങ്ങൾക്ക് രചനകൾ ക്ഷണിച്ചു

Mail This Article
ദുബായ് ∙ മലയാള സാഹിത്യവേദി, മലയാളി റൈറ്റേഴ്സ് ഫോറം എന്നിവ ജിസിസിയിലുള്ള എഴുത്തുകാർക്കായി മലയാളം കഥ, കവിത, ലേഖന മത്സരങ്ങൾ നടത്തുന്നു. 'സമകാലീന രാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും' എന്നതാണ് ലേഖനവിഷയം. ചെറുകഥ, കവിത എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. ചെറുകഥ അഞ്ച് പേജിൽ കവിയാൻ പാടില്ല. അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രചനകൾ സ്വീകാര്യമല്ല. രചയിതാവിന്‍റെ പേരും മറ്റു വിവരങ്ങളും പ്രത്യേകം സൃഷ്ടിയോടൊപ്പം അയക്കണം. കൂടാതെ ജിസിസിയിൽ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയുടെ പകർപ്പും വേണം.
മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ല. ഒരാളിൽ നിന്ന് ഒന്നിൽ കൂടുതൽ കഥയോ, കവിതയോ, ലേഖനമോ സ്വീകരിക്കുന്നതല്ല. സൃഷ്ടികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 30. വിജയികൾക്ക് പ്രശസ്തിപത്രവും ശിൽപ്പവും സമ്മാനിക്കും. ഇ–മെയിൽ: mrfcontest24@gmail.com ഫോൺ: +919539885000, +971554892607.