ADVERTISEMENT

ദുബായ് ∙ ഗതാഗത തടസ്സങ്ങളും വാഹനനീക്കവും നിരീക്ഷിക്കുന്നതിന് നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക വാഹനം നിരത്തിലിറക്കി ആർടിഎഒരു റോഡിൽ നിന്ന് മറ്റൊരു റോഡിലേക്കു കടക്കുമ്പോൾ വാഹനങ്ങൾ ഏതെങ്കിലും തടസ്സം നേരിടുന്നുണ്ടോ എന്നാണ് പരിശോധിക്കുക. റോഡിന്റെ ഡിസൈനിൽ ഉൾപ്പെടെ വരുത്തേണ്ട മാറ്റം കൃത്യമായി എഐ വാഹനം ഒപ്പിയെടുക്കും. ഇതിനായി ക്യാമറകളും സെൻസറുകളും ഇതിലുണ്ട്. 

ഗതാഗതം വഴിതിരിച്ചു വിടുന്നതിലെ തടസ്സങ്ങളും ഈ വാഹനം വിലയിരുത്തും. പരമ്പരാഗത രീതിയിലുള്ള സ്ഥല പരിശോധനയേക്കാൾ 70% അധികം മെച്ചപ്പെട്ട വിവരങ്ങളാണ് എഐ സാങ്കേതിക സംവിധാനത്തിലൂടെ ലഭിക്കുന്നത്.

English Summary:

Dubai RTA Launches Pilot Operation of AI-Assisted Traffic Diversion Inspections

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com