മുസ്ലിം ലീഗ് - കെഎംസിസി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസ് ധര്‍ണ 13ന്

Mail This Article
ദുബായ് ∙ സാധാരണക്കാര്‍ക്ക് ആശ്രയമായ എയര്‍ ഇന്ത്യയെ തകര്‍ക്കാനും മറ്റ് വിമാന കമ്പിനികള്‍ക്ക് ലാഭമുണ്ടാക്കാനുമാണ് എയര്‍ ഇന്ത്യ അധികാരികള്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടുന്നതിൻ്റെ ആദ്യ പടിയായി മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേയും വിവിധ കെഎംസിസി കമ്മിറ്റികളേുടേയും സംയുക്താഭിമുഖ്യത്തില്‍ ഇൗ മാസം 13ന് രാവിലെ 10 ന് കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി, ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം.എ റസാഖ്, ടി.ടി ഇസ്മായില്‍, ഒ.പി നസീര്‍, കെ.പി മുഹമ്മദ്, നജീബ് തച്ചംപൊയില്‍, മുഹമ്മദ് തെക്കയില്‍ എന്നിവർ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, മംഗ്ലുരു വിമാനത്താവളങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കുകയും പകരം സംവിധാനം ഒരുക്കുകയും ചെയ്യാത്ത എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അടിയന്തര കാര്യങ്ങൾക്ക് യാത്ര പുറപ്പെടുന്ന സാധാരണക്കരായ പ്രവാസികള്‍ ഇതുമൂലം വലയുന്നു.
വിദേശത്ത് മരണപ്പെവരുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള സൗകര്യം ചെയ്തുകൊടുക്കാതെ നിതീനിഷേധമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്വീകരിക്കുന്നത്. ഒട്ടേറെ നിയമപരമായ കടമ്പകള്‍ കടന്ന് മൃതദേഹം വിമാനത്താവളത്തില്‍ എത്തിക്കുമ്പോഴാണ് പലപ്പോഴും വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ആ സമയത്ത് മൃതദേഹം തിരിച്ച് കൊണ്ട് പോവാനും സാധിക്കില്ല. ഏതെങ്കിലും കേന്ദ്രത്തിലേയ്ക്കുള്ള വിമാനം റദ്ദാക്കിയാല്‍ തൊട്ടടുത്തെ വിമാനത്താവളത്തിലേക്കുള്ള വിമാനത്തില്‍ മൃതശരീരം കയറ്റി അയക്കാനുള്ള മാനുഷിക പരിഗണ പോലും അധികൃതർ കാണിക്കുന്നില്ലെന്നും ആരോപിച്ചു. കൂടാതെ, തിരക്കേറിയ അവധിക്കാലത്ത് കൂടുതല്‍ തുക നല്‍കി ടിക്കറ്റ് എടുക്കുന്നവരും ഇത്തരം പ്രവണത മൂലം കഷ്ടപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎഇയില്‍ നിന്ന് മാത്രം മുപ്പതും മസ്‌ക്കത്തിൽ നിന്ന് ആറും വിമാന സര്‍വീസുകളും റദ്ദാക്കി.