'ഇശൽ പൂക്കൾ' മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു

Mail This Article
അബുദാബി ∙ വേൾഡ് ആർട്സ് & കൾചറൽ ഫൗണ്ടേഷൻ അലിഫ് മീഡിയയുടെ ബാനറിൽ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വച്ചു ഇശൽ പൂക്കൾ എന്ന പേരിൽ മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു. ചെയർമാൻ നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീവ് എവർസേഫ് ഉദ്ഘാടനവും സിറാജ് പൊന്നാനി നന്ദിയും പറഞ്ഞു. മുഖ്യാതിഥി സിനിമ നടൻ ശങ്കർ സിനിമ നടി സ്വാസിക എന്നിവർ സംസാരിച്ചു.
തുടർന്നു അവാർഡ് വിതരണവും സംഘടിപ്പിച്ചു. ശങ്കർ (കലാ പ്രതിഭാ പുരസ്‌കാരം), മമ്മി സെഞ്ച്വറി (സിനിമയിലെ സമഗ്ര സംഭാവന), സ്വാസിക (മികച്ച നടി), റഫീഖ് ചൊക്ലി (മികച്ച നടൻ), സഹദ് റെജു (മികച്ച പുതുമുഖ നടൻ), മുരളീധരൻ (കാരുണ്യ), പവിഴം ജോർജ് (ബിസിനസ് എക്സലന്റ് ), യൂസഫ് ഭായ് (മാൻ ഓഫ് ദി ഇയർ), ഡോക്ടർ ഷാജി ഇടശ്ശേരി (യുവ സാരംഭക), മേരി തോമസ് (വനിത രത്ന), ക്രിഷ്ണ പ്രിയ (കല രത്ന), ഷാജി നൗഷാദ് (മികച്ച പൊതു പ്രവർത്തക), മീഡിയ (മുഹമ്മദ് അലി അലിഫ് മീഡിയ) എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്.
തുടർന്ന് ഇശൽ പൂക്കൾ മ്യൂസിക്ക് നൈറ്റ് അൻസാർ ഇസ്മാഇൽ, നിസാർ വായനാട് അബുദാബിയുടെ സ്വന്തം ഡി ബാൻഡിന്റെ പാട്ടും അതോടപ്പം സ്വാസികയുടെ നേതൃതത്തിൽ ഡാൻസും അരങ്ങേറി. പരിപാടി എം. എ. ഷഹനാസ്, അപർണ സന്തോഷ്, അൻസാർ ചാവക്കാട്, ഷാനി തൽഹത്, ഷംഷീർ തിരൂർ, മിഥുൻ എന്നിവർ നിയന്ത്രിച്ചു.