ആലപ്പുഴോത്സവം സീസൺ 4 ഒക്ടോബർ 20ന്

Mail This Article
ദുബായ് ∙ ആലപ്പുഴ ജില്ലാ പ്രവാസി സമാജം (ഗ്ലോബൽ) വാർഷികാഘോഷമായ ആലപ്പുഴോത്സവം സീസൺ 4 ന്റെ നടത്തിപ്പിന്റെ ചർച്ചകൾക്കും കമ്മിറ്റി രൂപീകരണത്തിനുമായി പൊതുയോഗം നടത്തി. സമാജം പ്രസിഡന്റ് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു. ആഘോഷക്കമ്മിറ്റി: സഞ്ജ് രാജ് വലിയകുളങ്ങര(ജനറൽ കൺ), മനീഷ് കുമാർ (പ്രോഗ്രാം കൺ), വിനു വിശ്വനാഥ്(ഫിനാൻസ് കൺ), സ്മിതാരാജ്(കൾച്ചറൽ കൺ), ഹസ്ന രാമചന്ദ്രൻ(റിസപ്‌ഷൻ കൺ), രമേശ് കുമാർ(ഫുഡ് & വോളന്റിയർ കൺ).
ഒക്ടോബർ 20ന് ഷാർജ സഫാരിമാളിലാണ് ആലപ്പുഴോത്സവം നടക്കുകയെന്ന് ജനറൽ സെക്രട്ടറി രാജ് ദേവ് അറിയിച്ചു. വിശിഷ്ടാതിഥിയായി ആലപ്പുഴ ജില്ലാ പ്രവാസി സമാജം ഗ്ലോബലിന്റെ യുകെ കൺവീനർ രാകേഷ് ശങ്കരൻ സംബന്ധിച്ചു. രക്ഷാധികാരി സിജാർ, സ്നേഹസാന്ദ്രം സഹരക്ഷാധികാരി ഹാരിസ് ഫുജൈറ എന്നിവർ പ്രസംഗിച്ചു. ചാരിറ്റി കൺവീനർ നിസ്സാർ, വർക്കിങ് പ്രസിഡന്റ് സുനിൽ, ജോയിന്റ് സെക്രട്ടറി ജിതിൻ, ജോയിന്റ് കൺവീനർ ഷിബു ചെല്ലപ്പൻ, ലേഡീസ് വിങ് ജോയിന്റ് കൺവീനമാരായ ലയ ശ്യാമള, ആമിന നിസ്സാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണിപിള്ള, മെൻസി ജോസഫ്, ശ്യാം ലാൽ, പ്രശാന്ത് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.