'ബാത്തിനോത്സവം 2024' പോസ്റ്റർ പ്രകാശനം ചെയ്തു

Mail This Article
സുഹാർ ∙ ബാത്തിന സൗഹൃദവേദി അവതരിപ്പിക്കുന്ന "ബാത്തിനോത്സവം 2024'ന്റെ ആദ്യ പോസ്റ്റർ പ്രകാശനം സുഹാറിൽ നടന്നു. സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല പോസ്റ്റർ പ്രകാശനം ചെയ്തു.
ഒക്ടോബർ നാല് വെള്ളിയാഴ്ച്ച സുഹാർ മജാൻ ഹാളിലാണ് പരിപാടി. ബാത്തിന മേഖലയിലെ പതിനൊന്നോളം പ്രദേശങ്ങളിലെ ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്രയും അനുബന്ധ കലാപരിപാടികളും വേറിട്ട കാഴ്ചയായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഘോഷയാത്രയും. ചെണ്ടമേളവും താലപ്പൊലിയും മറ്റു കലാ രൂപങ്ങളും ചേർന്ന് വാദ്യ മേളത്തിന്റെ അകമ്പടിയോടെ നാട്ടുത്സവത്തിന്റെ മെഗാമേളം അരങ്ങേറും.
ഗാനമേള, കൂടാതെ ഷാജി, വിനോദ് എന്നിവർ നയിക്കുന്ന ചിരിയുത്സവം, ക്ലാസിക്കൽ ന്യത്ത പരിപാടികൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവും നടക്കും. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, കലാ സാംസ്‌കാരിക, മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റ് കൂട്ടും. പ്രകാശന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല പോസ്റ്റർ പ്രകാശനം നടത്തി. ഡോ. റോയി പി വീട്ടിൽ അധ്യ ക്ഷതവഹിച്ച ചടങ്ങിൽ മനോജ് കുമാർ, രാമചന്ദ്രൻ താനൂർ, വാസു പിട്ടൻ, ജയമോഹൻ, മഹാദേവൻ, ഗിരീഷ് നാവത്ത് എന്നിവർ ആശംസകൾ നേർന്നു. രാജേഷ് സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു.