ബേക്കൽ സാലി ഹാജി അനുസ്മരണം സംഘടിപ്പിച്ചു

Mail This Article
ദോഹ ∙ കഴിഞ്ഞ ദിവസം അന്തരിച്ച ബിസിനസ് സംരഭകനും മുസ്‌ലിം ലീഗ് നേതാവും കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ പ്രഥമ പ്രസിഡന്റും ഖത്തർ കെഎംസിസി സ്ഥാപക നേതാക്കളിൽ ഒരാളുമായ ബേക്കൽ സാലി ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയും കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
ഹാശിം തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദു സമദ് അധ്യക്ഷത വഹിച്ചു, അബ്ദുൽ അസീസ് അക്കര, സഫ്‌വാൻ തങ്ങൾ ഏഴിമല, എസ്.എ.എം. ബഷീർ, കെ.പി. അബ്ദു റഹ്‌മാൻ, അബ്ദു നാസർ നാച്ചി, സലീം നാലകത്ത്, കെ. മുഹമ്മദ് ഈസ, ആദം കുഞ്ഞി, കെ.എസ്. മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, സംസ്ഥാന നേതാക്കളായ അൻവർ വടകര, സാദിഖ് പാലക്കാട്, അലി മൊറയൂർ, ഫൈസൽ മാസ്റ്റർ, അഷ്റഫ് ആറളം ജില്ലാ നേതാക്കളായ നാസർ കൈതക്കാട്, മൊയ്‌ദു ബേക്കൽ, സാദിഖ് കെ.സി, മുഹമ്മദ് കെ.ബി, ഷാനിഫ് പൈക്ക,സഗീർ ഇരിയ തുടങ്ങിയവർ സംസാരിച്ചു, ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ നന്ദിയും പറഞ്ഞു.