ADVERTISEMENT

അബുദാബി ∙ യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ സേവനങ്ങൾ ഇന്ന് (12) രാത്രി താൽക്കാലികമായി നിർത്തിവയ്ക്കും. രാത്രി 10 മുതൽ രാത്രി 11 വരെ ഒരു മണിക്കൂർ ഇ-സേവനങ്ങൾ ലഭ്യമാകില്ലെന്ന് മന്ത്രാലയം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.  സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംവിധാനം നവീകരിക്കുന്നതിന്‍റെ ഭാഗമാണിത്.  പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സേവനങ്ങളിൽ കര, സമുദ്ര ഗതാഗത ലൈസൻസുമായി ബന്ധപ്പെട്ടവ നാവികരുടെ ലൈസൻസ്, നാഷനൽ ട്രാൻസ്പോർട്ട് വെഹിക്കിൾ പെർമിറ്റുകൾ, ബോട്ട് റജിസ്ട്രേഷൻ തുടങ്ങിയ രേഖകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ എന്നിവ ഉൾപ്പെടുന്നു.

English Summary:

UAE Ministry of Energy and Infrastructure Announces Temporary Suspension of E-Services Today

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com