അറ്റകുറ്റപ്പണികൾക്ക് ശേഷം അബു ഹദ്രിയ - ഖഫ്ജി റോഡ് ഗതാഗതത്തിനായി തുറന്നു

Mail This Article
ഖഫ്ജി ∙ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച കിഴക്കൻ പ്രവിശ്യയിലെ അബു ഹദ്രിയ - ഖഫ്ജി റോഡിലെ റാസ്മിഷാബ് ഇന്റർസെക്ഷൻ മുതൽ ഖഫ്ജിയിലേക്കുളള റോഡ് ഇരുവശത്തേക്കുമുള്ള ഗതാഗതത്തിനായി തുറന്നു. 65 ദശലക്ഷത്തിലധികം സൗദി റിയാൽ ചെലവഴിച്ചാണ് റോഡ് വികസനവും അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചത്. ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ ഗതാഗത സുരക്ഷക്കും റോഡിന്റെ നിലവാരത്തിനും യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഏറെ ഗുണകരമാവുകയാണ്.
അബു ഹദ്രിയ-ഖഫ്ജി റോഡി വികസന പദ്ധതിയിൽ മഴവെള്ളം ഒഴുകി പോകുന്നതിനുളള 25 ഓളം ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടാറിങ് പ്രവർത്തികൾ, പതിനായിരത്തിലേറെ ഗ്രൗണ്ട് മാർക്കറുകളായി കാറ്റ്സ ഐ, 180 കിലോമീറ്ററോളം പെയിന്റിങ് അടയാളപ്പെടുത്തലുകൾ, മുന്നറിയിപ്പ്, ദിശാ സൂചകങ്ങൾ എന്നിവയും ഉന്നത നിലവാരത്തിൽ പൂർത്തീകരിച്ചതായി റോഡ്സ് ജെനറൽ അതോറിറ്റി അറിയിച്ചു.