ഖത്തറിലെ ഉമ്മസയ്യിദ് ബേക്കറി ദുബായ് ശാഖ അൽഖയാം ഗ്രൂപ്പ് ഏറ്റെടുത്തു

Mail This Article
×
ദുബായ് ∙ ഖത്തറിലെ ഉമ്മസയ്യിദ് ബേക്കറി ദുബായ് ശാഖയുടെ ആസ്തികൾ ദുബായിലെ അൽഖയാം ഗ്രൂപ്പ് ഏറ്റെടുത്തു. മലയാളികളുടെ ഉടമസ്ഥതയിലുള്ള അൽ ഖയാമിന്‍റെ ബിസിനസ് വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്.
2027-ൽ കരാർ പൂർത്തിയാക്കുമെന്ന ധാരണയിൽ 'സെയിൽ ആൻഡ് പർചേസ് എഗ്രിമെന്‍റ്' ആണ് ഉണ്ടാക്കിയതെന്ന് അധികൃതർ പറഞ്ഞു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫ് ഹാജിയുടെ സാന്നിധ്യത്തിൽ ഏബ്രഹാം പുത്തൂരും ലൈജു കെ.അഹമ്മദും ധാരണാപത്രത്തിൽ ഒപ്പുവച്ചു. അൽ ഖയാം ഗ്രൂപ്പ് ഡയറക്ടര്‍ അനൂബാ ഷാ, ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് കണ്ണിയേത്ത് എന്നിവരും സംബന്ധിച്ചു. അൽ ഖയാം ബേക്കറി ഗ്രൂപ്പിന് 50 വർഷത്തെ പാരമ്പര്യമുണ്ട്
English Summary:
Al Khayam Bakery Group acquires Qatar's leading bakery group Quebec
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.