ഈജിപ്ഷ്യൻ താരം ഇമാൻ ബറാക്കയെ തകർത്ത് ഇടിക്കൂട്ടിലെ ‘വിജയറാണി’യായി ഹത്തൻ അൽ സൈഫ്

Mail This Article
റിയാദ്∙ റിയാദിൽ നടന്ന മെനാസ് പ്രഫഷനൽ ഫൈറ്റേഴ്സ് ബോക്സിങ് ലീഗിൽ ഈജിപ്ഷ്യൻ താരം ഇമാൻ ബറാക്കയെ തകർത്ത് സൗദി താരം ഹത്തൻ അൽ സൈഫിന്‍റെ വിജയ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഹത്തന്‍റെ വേഗതയും കനത്ത പ്രഹരങ്ങളും കാണികളെ ആവേശം കൊള്ളിച്ചു. വനിതാ വിഭാഗം മത്സരത്തിൽ ഹത്തന്‍റെ തുടർച്ചയായ അക്രമണത്തിൽ പിടിച്ചുനിൽക്കാനവാതെ ഈജിപ്ഷ്യൻ താരത്തിന് തോൽവി സമ്മതിക്കേണ്ടി വന്നു.
മത്സരം ആരംഭിച്ചതോടെ ഹത്തൻ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും കയ്യ് കൊണ്ട് ആക്രമിച്ചാണ് തുടങ്ങിയത്. ഹത്തന്‍റെ കാലുയർത്തിയുള്ള ആദ്യ കിക്കിൽ തന്നെ താഴെ വീണ ഇമാൻ ബറാക്കയ്ക്ക് പിന്നീട് മത്സരത്തിൽ മുന്നേറ്റം നടത്താൻ സാധിച്ചില്ല. റിയാദിലെ പ്രഫഷനൽ ഫൈറ്റേഴ്സ ലീഗിൽ വിജയിയായ പ്രഥമ സൗദി വനിത താരം എന്ന ചരിത്ര നേട്ടമാണ് ലോക റാങ്കിങിൽ 68 -ാം സ്ഥാനത്തുള്ള ഹത്തൻ അൽ സൈഫ് ഈ മത്സര വിജയത്തിലൂടെ കൈവരിച്ചത്.