ADVERTISEMENT

അബുദാബി ∙ വാഹനം ഓവർടേക്ക് ചെയ്യുന്നതിനു മുൻപ് ബ്ലൈൻഡ് സ്പോർട്ടിന്റെ കാര്യം മറക്കരുതെന്നും വാഹനം ഇല്ലെന്ന് ഉറപ്പാക്കണമെന്നും അബുദാബി പൊലീസ്

വശങ്ങളിലെ കണ്ണാടിയിലൂടെ മാത്രം നോക്കിയാൽ ബ്ലൈൻഡ് സ്പോർട്ടിലെ വാഹനം കാണാനാകില്ല. വാഹനമില്ലെന്ന് കരുതി ലെയ്ൻ മാറിയാൽ അപകടത്തിലേക്കു നയിക്കും. അതിനാൽ ലെയ്ൻ മാറുന്നതിന് മുൻപ് വാഹനമില്ലെന്ന് ഇരുവശങ്ങളിലും നോക്കി ഉറപ്പാക്കിയാൽ അപകടം ഒഴിവാക്കാമെന്നും പറയുന്നു. സെൻസർ ഘടിപ്പിച്ച വാഹനങ്ങൾ ബ്ലൈൻഡ് സ്പോർട്ടിൽ മറ്റു വാഹനങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകും. എന്നാൽ എല്ലാ  വാഹനങ്ങൾക്കും ഈ സംവിധാനമില്ല. അതിനാൽ വശങ്ങളിലേക്കു നോക്കി വാഹനം ഇല്ലെന്ന് ഉറപ്പാക്കുകയേ നിർവാഹമുള്ളൂ. വാഹനത്തിന്റെ ഗ്ലാസും കണ്ണാടികളും വൃത്തിയായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary:

Abu Dhabi Police : Beware of blind spots before overtaking - Lane change

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com