ADVERTISEMENT

ദോഹ ∙ ഗൾഫ് മേഖലയിൽ നിന്നുള്ള യാത്രക്കാർ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാ ദുരിതത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്നും പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഈ വിഷയത്തിൽ ഇടപെടണമെന്നും ഐ സി എഫ് ജനകീയ സദസിൽ പങ്കെടുത്ത  സാമൂഹിക സാംസ്‌കാരിക നേതാക്കൾ  അഭിപ്രായപ്പെട്ടു.

അന്യായമായ ടിക്കറ്റ് നിരക്ക് വർധന, വിമാനം റദ്ദാക്കൽ തുടങ്ങി പ്രവാസികൾ നേരിടുന്ന യാത്രാ പ്രതിസന്ധി വിഷയമായി 'അവസാനിക്കാത്ത ആകാശചതികൾ' എന്ന പ്രമേയത്തിൽ ഖത്തർ ഐ സി എഫ്  സംഘടിപ്പിച്ച ജനകീയ സദസ്സിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഐ.സി.എഫ് ഖത്തർ നാഷനൽ വൈസ് പ്രസിഡന്‍റ് അഹ്‌മദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

icf-organized-a-public-meeting

ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഉമർ കുണ്ടുതോട് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ, കെ.എം.സി.സി പ്രസിഡന്‍റ് ഡോ. അബ്ദുസമദ്, ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് കെ.കെ ഉസ്മാൻ, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, വേൾഡ് മലയാളി കൗൺസിൽ ഖത്തർ ചാപ്റ്റർ പ്രസിഡന്‍റ് സുരേഷ് കരിയാട്, ഇന്ത്യൻ മീഡിയ ഫോറം ജന.സെക്രട്ടറി ഷഫീഖ് അറക്കൽ, ഐ.സി.എഫ് ഇന്റർനാഷനൽ പ്ലാനിങ് ബോർഡ് അംഗം അബ്ദുൽ കരീം ഹാജി മേമുണ്ട, ആർ.എസ്.സി ഖത്വർ നാഷനൽ ചെയർമാൻ ഉബൈദ് വയനാട് തുടങ്ങിയവർ സംസാരിച്ചു. കഫീൽ പുത്തൻപള്ളി മോഡറേറ്ററായിരുന്നു. സിറാജ് ചൊവ്വ സ്വാഗതവും അശ്‌റഫ് സഖാഫി തിരുവളളൂർ നന്ദിയും പറഞ്ഞു.

English Summary:

ICF organized a Public Meeting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com