ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലകളിൽ ചരിത്രനേട്ടവുമായി സൗദി

Mail This Article
റിയാദ് ∙ ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലകളിൽ ചരിത്രനേട്ടവുമായി സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എസ്ഡിഎഐഎ). ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മാനേജ്‌മെന്‍റ് സിസ്റ്റങ്ങൾക്കുള്ള ഐഎസ്ഒ 42001-2023 സർട്ടിഫിക്കേഷൻ നേടുന്ന ആദ്യത്തെ ആഗോള സ്ഥാപനമായി എസ്ഡിഎഐഎ.
രാജ്യാന്തര തലത്തിലുള്ള ഈ സർട്ടിഫിക്കേഷൻ എസ്ഡിഎഐഎയുടെ നിരവധി നേട്ടങ്ങളുടെ അംഗീകാരമാണ്. നിർമിത ബുദ്ധി സംവിധാനങ്ങളുമായി ബന്ധപ്പെട്ട രീതികളും നടപടിക്രമങ്ങളും മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിന് അംഗീകാരം നൽകുന്നതോടൊപ്പം, ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ സൗദി അറേബ്യയുടെ മികവും ആഗോള നേതൃത്വവും എടുത്തുകാണിക്കുകയും ചെയ്യുന്നു.
സൗദി ഭരണാധികാരികളുടെ പിന്തുണ, നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട നയങ്ങളുടെ നടപടി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സിസ്റ്റങ്ങളുടെ പ്രവർത്തനം, സംഘടന, ഉറവിടം, സ്വാധീനം വിലയിരുത്തൽ, ഭരണനിർവ്വഹണം, വികസനം ഉപയോഗം എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, പങ്കാളികളുമായും ഉപഭോക്താക്കളുമായും ഉള്ള ബന്ധം നിയന്ത്രിക്കൽ തുടങ്ങിയ നിരവധി മേഖലകളിൽ മികവ് പുലർത്തിയാണ് എസ്ഡിഎഐഎ ഈ അംഗീകാരം നേടിയത്.