ADVERTISEMENT

അബുദാബി ∙ കേരള സോഷ്യൽ സെന്ററിന്റെ (കെഎസ്‍സി) കലാവിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം കഥകളി ആചാര്യനും സർവതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരി പ്രിൻസിപ്പലുമായ കലാനിലയം ഗോപി ആശാൻ നിർവഹിച്ചു. കഥകളിയിലെ നവരസങ്ങളും  മുദ്രകളും സദസ്സിന് വിശദീകരിച്ചുകൊടുത്തു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. കെഎസ്‍സി വൈസ് പ്രസിഡന്റ് ആർ. ശങ്കർ, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ്, കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ, ധനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

English Summary:

Kerala Social Centre Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com