ഒമാനില്‍ താപനില കുറഞ്ഞു

Mail This Article
മസ്‌കത്ത്∙ ഒമാനില്‍ വിവിധ ഭാഗങ്ങളില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തി. 49.8 ഡിഗ്രി സെല്‍ഷ്യസ് വരെ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു താപനില. ഏറ്റവും ഉയര്‍ന്ന താപനില അുഭവപ്പെട്ട റുസ്താഖില്‍ ഇന്നലെ 44.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. സമാഇലിലും മസ്‌യൂനയിലും 44.4 ഡിഗ്രിയും മഖ്ശിനില്‍ 44.3 ഡിഗ്രിയും സുനൈനയില്‍ 44.2 ഡിഗ്രിയും അല്‍ അവാബിയിലും ഹംറ അദ്ദുറൂഇലും 44.1 ഡിഗ്രിയും ബിദ്ബിദില്‍ 44.0 ഡിഗ്രി സെല്‍ഷ്യസും താപനില റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തത് സൈഖ് പ്രദേശത്താണ്, 22.6 ഡിഗ്രി സെല്‍ഷ്യസ്. ദല്‍കൂത്തിലും ഖൈറൂന്‍ ഹിര്‍ത്തിയിലും 23.0 ഡിഗ്രിയും ഹലാനിയത്ത് ദ്വീപില്‍ 25.1 ഡിഗ്രിയും ജഅലൂനിയില്‍ 25.3 ഡിഗ്രിയും താഖയില്‍ 25.5 ഡിഗ്രിയും ദുകമില്‍ 25.7 ഡിഗ്രി സെല്‍ഷ്യസും താപനില റിപ്പോര്‍ട്ട് ചെയ്തു.