ADVERTISEMENT

മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയസ്തംഭനം മൂലം മസ്‌കത്തില്‍ അന്തരിച്ചു. കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവില്‍ പുരയ്ക്കല്‍ അനേക് (46) ആണ് മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സന്ദർശക വീസയില്‍ ഒമാനിലെത്തിയ അനേകിന് ഹൃദയസ്തംഭനം നേരിട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ ചികിത്സക്കായി  നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ വെള്ളിയാഴ്ചയാണ് അനേക് മരിച്ചത്. പിതാവ്: സേതുമാധവന്‍. മാതാവ്: ഗീത. ഭാര്യ: നീതു. മകള്‍: ഹൃതിക. സഹോദരന്‍: ഗോപിനാഥ്. മൃതദേഹം ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

English Summary:

Thrissur native passed away Oman - Anek

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com