ഫുജൈറയിൽ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ച് ഒരു മരണം

Mail This Article
×
ഫുജൈറ ∙ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഫുജൈറയിലാണ് അപകടം. രണ്ട് വാഹനങ്ങളിൽ ഒന്ന് ചുവന്ന സിഗ്നൽ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.
കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും ചെയ്തു. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർക്ക് നിസാര പരുക്കേറ്റു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും നടപടികൾ പൂർത്തിയാക്കുകയാണെന്നും അധികൃതർ പറഞ്ഞു. മരിച്ചത് ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
English Summary:
Truck-Tanker Crash in Fujairah Leaves One Dead After Vehicle Fire
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.