ADVERTISEMENT

അബുദാബി ∙ അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ യുഎഇ ശക്തമായി അപലപിച്ചു. വെടിവയ്പ്പിൽ ട്രംപിന് പരുക്കേറ്റിരുന്നു. ഒരാളുടെ മരണത്തിന് കാരണമായ വെടിവയ്പ് അത്യന്തം ദുഃഖകരമായ സംഭവമായെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

ട്രംപിനും കുടുംബത്തിനുമുള്ള ഐക്യദാർഢ്യം യുഎഇ പ്രഖ്യാപിച്ചു. ട്രംപ് അതിവേഗം സുഖമാകട്ടെയെന്നും ആശംസിച്ചു. മരിച്ചയാളുടെ കുടുംബത്തോടും യുഎഇ അനുശോചനം അറിയിച്ചു.

English Summary:

UAE condemns the assassination attempt on Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com