ADVERTISEMENT

അബുദാബി/മട്ടന്നൂർ ∙ സാങ്കേതിക കാരണത്തെത്തുടർന്ന് അബുദാബി–കണ്ണൂർ ഫ്ലൈറ്റ് റദ്ദാക്കി. പ്രാദേശിക സമയം 12.50ന് അബുദാബിയിൽനിന്നു പുറപ്പെട്ട് വൈകിട്ട് 6.20ന് കണ്ണൂരിൽ എത്തേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. 

തിങ്കളാഴ്ച വൈകിട്ട് 6.25ന്പുറപ്പെട്ട് ഇന്നലെ വെളുപ്പിന് 3.25ന് എത്തേണ്ടിയിരുന്ന സർവീസ് വൈകി. വൈകിട്ട് 6.25ന് പുറപ്പെടേണ്ട വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം തിരിച്ചിറക്കി. പിന്നീട് രാവിലെ 10ന് ആണ് പുറപ്പെട്ടത്. ഇതേ തുടർന്നാണ് തിരിച്ചുള്ള സർവീസും വൈകിയത്.

English Summary:

Abu Dhabi-Kannur flight cancelled due to technical issues

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com