ADVERTISEMENT

കുവൈത്ത് സിറ്റി ∙ പ്രവാസികൾക്കു കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം  കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിയായത്. ബിരുദ നിബന്ധന ഒഴിവായ ആദ്യദിനം ജവാസാത്തുകളിൽ വീസ അപേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് ഫർവാനിയ, അഹമ്മദി, ഹവല്ലി എന്നീ ഗവർണറേറ്റുകളിൽ ആണ് അപേക്ഷകരുടെ നീണ്ട നിര ദൃശ്യമായത്. 

ആദ്യദിനത്തിൽ രാജ്യത്തെ ആറു ഗവർണറേറ്റുകളിലെയും റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകളിൽ 540 വീസ അപേക്ഷകളാണ് ലഭിച്ചത്‌. ഇതിൽ  320 അപേക്ഷകളിൽ ഫാമിലി വീസകൾ നൽകി. ബാക്കിയുള്ള അപേക്ഷകൾ അപൂർണ്ണമായിരുന്നെന്നും ആവശ്യമായ കൂടുതൽ രേഖകൾ നൽകാൻ അപേക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താമസകാര്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഒരു വർഷത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട്, സാധുവായ വർക്ക് പെർമിറ്റ്, ശമ്പള സർട്ടിഫിക്കറ്റ് എന്നിവ വീസ അപേക്ഷയോടൊപ്പം നിർബന്ധമായും ഉണ്ടാകണമെന്നും അധികൃതർ ഓർമിപ്പിച്ചു.  

English Summary:

Kuwait simplifies family visa rules - 320 family visas Issued on First Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT